KOYILANDY DIARY

The Perfect News Portal

ദേവനന്ദനയുടെ മരണത്തില്‍ അനുശോചിച്ചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

കൊല്ലം: ഇളവൂരിലെ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദനയുടെ മരണത്തില്‍ അനുശോചിച്ച്‌ രാഷ്ട്രീയ, സാമൂഹ്യ, ചലച്ചിത്ര രംഗത്തെ പ്രമുഖര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നടന്‍മാരായ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി തുടങ്ങിയവര്‍ ദേവനന്ദയ്ക്ക് അനുശോചനം അര്‍പ്പിച്ചു. വ്യാഴാഴ്ച ദേവനന്ദയെ കാണാതായത് മുതല്‍ തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും ചലച്ചിത്രതാരങ്ങളുമടക്കം നിരവധി പേര്‍ സോഷ്യല്‍ മീഡിയകളിലൂടെ സന്ദേശങ്ങള്‍ കൈമാറിയിരുന്നു.

“ദേവനന്ദയെ തിരിച്ചു കിട്ടുവാനുള്ള പരിശ്രമത്തിലായിരുന്നു കേരളം. മൃതദേഹം കണ്ടെത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും അറിഞ്ഞത്. ദേവനന്ദയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.” കുടുംബത്തിന്റെയും ഉറ്റവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അനുശോചനം അര്‍പ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ദേവനന്ദയുടെ ദേവനന്ദയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മരണത്തില്‍ നാട്ടുകാര്‍ ഉന്നയിക്കുന്ന ദുരൂഹത പോലീസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *