KOYILANDY DIARY

The Perfect News Portal

പി. ശങ്കരൻ്റെ നിര്യാണത്തിൽ കൊയിലാണ്ടി പൗരാവലി അനുശോചിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി എം.എൽ.എ. യും, സംസ്ഥാന ആരോഗ്യ – ടൂറിസം വകുപ്പ് മന്ത്രിയും, പ്രമുഖ കോൺഗ്രസ്സ് നേതാവും ജില്ലാ യു.ഡി.എഫ്. ചെയർമാനും ആയ പി.ശങ്കരന്റെ ദേഹവിയോഗത്തിൽ കൊയിലാണ്ടി പൗരാവലി അനുശോചനം രേഖപ്പെടുത്തി. കൊയിലാണ്ടിയുടെ വികസനത്തിന് അടിത്തറ പാകിയ ജനപ്രതിനിധിയും പൊതുരംഗത്തെ സൗമ്യ സാന്നിദ്ധ്യവുമായിരുന്നു പി.ശങ്കരനെന്ന് യോഗം അഭിപ്രായപ്പെട്ടു.
 യു. രാജീവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു .
കെ.ദാസൻ. എം.എൽ.എ. നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ, പി. വിശ്വൻ മാസ്റ്റർ, കെ. വിജയൻ, കെ.വി. സുരേഷ്, വി.പി. ഇബ്രാഹിം കുട്ടി, ഇ.കെ. അജിത്കുമാർ, എ.ടി.എം. കോയ, കെ. ഷിജു, ടി.കെ. രാധാകൃഷ്ണൻ, മത്തിൽ അബ്ദുൾ റഹ്മാൻ, വി.വി. സുധാകരൻ, വി.പി. ഭാസ്കരൻ, പി. രത്നവല്ലി, വി.ടി. സുരേന്ദ്രൻ, രാജേഷ് കീഴരിയൂർ, കെ. രാജൻ തുടങ്ങിയവർ സംസാരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *