KOYILANDY DIARY

The Perfect News Portal

ബ്ലൂമിംഗ് ആർട്സ് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ രാത്രി നടത്തം സംഘടിപ്പിക്കും

കൊയിലാണ്ടി: മേപ്പയൂരിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ കഴിഞ്ഞ 44 വർഷക്കാലമായി നിറസാന്നിധ്യമായി പ്രവർത്തിച്ച് വരുന്ന ബ്ലൂമിംഗ് ആർട്സ് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 7 ന് രാത്രി 11 മണിക്ക് പാക്കനാർപുരം ഗാന്ധി സദനത്തിൽ നിന്ന് മേപ്പയൂർ ടൗണിലേക്ക് വനിതകളുടെ നേതൃത്വത്തിൽ രാത്രി നടത്തം സംഘടിപ്പിക്കും. തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിന്ധു വട്ടക്കണ്ടി യാത്ര ഫ്ലാഗോഫ് ചെയ്യും. മേപ്പയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.റീന മുഖ്യാതിഥിയാവും.

Leave a Reply

Your email address will not be published. Required fields are marked *