KOYILANDY DIARY

The Perfect News Portal

ദുരന്തനിവാരണ പദ്ധതി വികസന സെമിനാര്‍ സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭയുടെ 2020-21 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ പദ്ധതി വികസന സെമിനാര്‍ സംഘടിപ്പിച്ചു. പ്രളയകാലത്ത് നഗരസഭ പരിസരങ്ങളില്‍ അനുഭവപ്പെട്ട പ്രയാസങ്ങളെ മുന്‍നിര്‍ത്തി പ്രാബല്യത്തില്‍ വരുത്തേണ്ട കാതലായ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുവാനും നഗരസഭയുടെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്താനും ഉദ്ദേശിച്ചുള്ള സെമിനാര്‍ നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ.പത്മിനി അധ്യക്ഷത വഹിച്ചു.

സ്ഥിരംസമിതി അധ്യക്ഷന്‍മാരായ എന്‍.കെ. ഭാസ്‌കരന്‍, കെ. ഷിജു, വി. സുന്ദരന്‍, വി.കെ. അജിത, ദിവ്യ സെല്‍വരാജ്, നഗരസഭാംഗങ്ങളായ ഒ.കെ. ബാലന്‍, പി.പി. കനക, കെ. ബുഷറ, ഫയര്‍ ഓഫീസര്‍ സി.പി. ആനന്ദന്‍, ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷന്‍ എ. സുധാകരന്‍, നസീം ജലീല്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *