KOYILANDY DIARY

The Perfect News Portal

പരിക്കേറ്റവരുടെ ചികിത്സാ ചെലവ്​ സര്‍ക്കാര്‍ ഏറ്റെടുക്കും: മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: കോയമ്പത്തൂരില്‍ കെ.എസ്​.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്​നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സചെലവ്​ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന്​ ആരോഗ്യമന്ത്രി കെ.കെ. ശൈലജടീച്ചര്‍. വാഹനാപകടത്തില്‍ പരിക്കേറ്റവരെയും മൃതദേഹങ്ങളും കൊണ്ടുവരാന്‍ 20 ആംബുലന്‍സുകള്‍ തിരുപ്പൂരിലേക്ക്​ അയച്ചതായും ​ആരോഗ്യമ​ന്ത്രി ഫേസ്​ബുക്ക്​ കുറിപ്പിലൂടെ അറിയിച്ചു. പത്ത്​ കനിവ്​ 108 ആംബുലന്‍സുകളും പത്ത്​ മറ്റ്​ ആംബുലന്‍സുകളുമാണ്​ അയക്കുന്നത്​. പരിക്കേറ്റവരെ കേരളത്തിലെത്തിച്ച്‌​ ചികിത്സിക്കാനാണ്​ ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *