KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സ്വരാജ് ട്രോഫി ഏറ്റുവാങ്ങി

കൊയിലാണ്ടി.  കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഏറ്റുവാങ്ങി.  ട്രോഫിയും പത്ത് ലക്ഷം രൂപയുടെ ചെക്കും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി. മൌയ്തീനിൽ നിന്ന് ഏറ്റുവാങ്ങി. വൈത്തിരിയിൽ പഞ്ചായത്ത് ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ടിൻ്റെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങളും ജീവനക്കാരുമാണ് അവാർഡ് ഏററ് വാങ്ങിയത്. പഞ്ചായത്തംഗങ്ങളും ജീവനക്കാരുമുൾപ്പെടെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *