KOYILANDY DIARY.COM

The Perfect News Portal

കൂടത്തായി കേസ് അന്വേഷിച്ച മുഴുവന്‍ പോലീസ് സേനാംഗങ്ങള്‍ക്കും റൂറല്‍ എസ്.പി. യുടെ ആദരം

വടകര: കൂടത്തായി കൊലപാതക പരമ്പര അന്വേഷിച്ച മുഴുവന്‍ പോലീസ് സേനാംഗങ്ങള്‍ക്കും റൂറല്‍ എസ്.പി. കെ.ജി. സൈമണിന്റെ ആദരം. കോഴിക്കോട് റൂറലില്‍നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറിപ്പോകുന്നതിനു മുന്നോടിയായാണ് എസ്.പി. തിങ്കളാഴ്ച എല്ലാവര്‍ക്കും മൊമന്റോ നല്‍കിയത്. ചൊവ്വാഴ്ച ഇദ്ദേഹം പത്തനംതിട്ടയിലേക്ക് പോകും. പുതിയ എസ്.പി. എ. ശ്രീനിവാസ് ചൊവ്വാഴ്ച കോഴിക്കോട് റൂറലില്‍ ചുമതലയേല്‍ക്കും.

കേസന്വേഷണത്തിന് നേതൃത്വം നല്‍കിയ അഡീഷണല്‍ എസ്.പി. സുബ്രഹ്മണ്യന്‍, ഡിവൈ.എസ്.പി.മാരായ ആര്‍. ഹരിദാസന്‍, ഇസ്മയില്‍, പ്രിന്‍സ് അബ്രഹാം, കെ.വി. വേണുഗോപാല്‍, അബ്ദുള്‍ റസാഖ്, അനില്‍കുമാര്‍, എ.എസ്.പി. അങ്കിത് അശോകന്‍, സി.ഐ.മാര്‍, എസ്.ഐ.മാര്‍, എ.എസ്.ഐ.മാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരുള്‍പ്പെടെ അറുപതോളം പേര്‍ക്ക് എസ്.പി. മൊമന്റോ നല്‍കി. തിങ്കളാഴ്ച എസ്.പി.യുടെ ചേംബറിലായിരുന്നു പരിപാടി.

കൂടത്തായി കേസിലെ അവസാന കുറ്റപത്രവും സമര്‍പ്പിച്ചശേഷമാണ് സൈമണ്‍ പത്തനംതിട്ടയിലേക്ക് പോകുന്നത്. ഈ കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്കും സൈമണ്‍തന്നെ നേതൃത്വം നല്‍കുമെന്നാണ് ഡി.ജി.പി. നേരത്തേ പറഞ്ഞത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!