നരക്കോട് ചാലുപറമ്പിൽ സജീവൻ (45)
കൊയിലാണ്ടി: കീഴരിയൂർ തങ്കമല ക്വാറിയിൽ ലോറി മറിഞ്ഞ് യുവാവ് മരിച്ചു. ഇരിങ്ങത്ത് നരക്കോട് ചാലുപറമ്പിൽ കേളപ്പന്റെയും നാരായണിയുടെയും മകൻ സജീവൻ (45) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെയാണ് അപകടം. ക്വാറിയുടെ അടിത്തട്ടിലെക്ക് ലോറി മറിയുകയായിരുന്നു. ഉടൻ മേപ്പയ്യൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണമടയുകയായിരുന്നു.
ഭാര്യ: നിഷ (അംഗനവാടി വർക്കർ കളരിക്കണ്ടിമുക്ക് നൊച്ചാട്). മകൻ: യതു. സഹോദരങ്ങൾ: രാജീവൻ (ബി.എസ്. എൻ. എൽ), സരോജിനി (മണിയൂർ), ഷൈജ (ചെറുവണ്ണൂർ).