KOYILANDY DIARY.COM

The Perfect News Portal

ലോക ചെസ് ഫെഡറേഷന്‍ മുന്‍ വൈസ് പ്രസിഡണ്ട് പി.ടി. ഉമ്മര്‍കോയ അന്തരിച്ചു

കോഴിക്കോട്: ലോക ചെസ് ഫെഡറേഷന്‍ മുന്‍ വൈസ് പ്രസിഡണ്ട് പി.ടി. ഉമ്മര്‍ കോയ (69) അന്തരിച്ചു. പന്നിയങ്ങര വി.കെ കൃഷ്ണമേനോന്‍ റോഡിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഇന്ത്യന്‍ ചെസ്സിന്റെ വളര്‍ച്ചയ്ക്കു പിന്നിലെ അമരക്കാരനായി കണക്കാക്കപ്പെടുന്ന വ്യക്തിത്വമായിരുന്നു ഉമ്മര്‍ കോയ.

മൂന്നു പതിറ്റാണ്ടിലേറെ കാലം ചെസ് രംഗത്ത് സജീവമായിരുന്ന ഉമ്മര്‍കോയ 1994-ല്‍ മോസ്‌കോയിലും 1996-ല്‍ അര്‍മേനിയയുടെ തലസ്ഥാനമായ യേരാവാനിലും നടന്ന ചെസ് ഒളിമ്ബ്യാഡുകളില്‍ സീനിയര്‍ ആര്‍ബിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

1994-ല്‍ കോമണ്‍വെല്‍ത്ത് ചെസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായും ഏഷ്യന്‍ സോണല്‍ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നാലു തവണ അഖിലേന്ത്യാ ചെസ് ഫെഡറേഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചെസ് എന്ന ഗെയിമിനെ ജനകീയമാക്കുന്നതില്‍ മുന്നില്‍നിന്ന ആളായിരുന്നു ഈ മലപ്പുറംകാരന്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!