KOYILANDY DIARY

The Perfect News Portal

കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വബില്ലിന്‌ പകരം രാജ്യത്തെ സ്ത്രീ പുരുഷന്മാര്‍ക്ക് സുരക്ഷയാണ് വേണ്ടത്: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വബില്ലിന്‌ പകരം രാജ്യത്തെ സ്ത്രീ പുരുഷന്മാര്‍ക്ക് സുരക്ഷയാണ് വേണ്ടതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഭീതിയുടെ അന്തരീക്ഷമാണിവിടെയുള്ളത്. ഉന്നാവിലായാലും വാളയാറിലായാലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല. കേന്ദ്രത്തിലും കേരളത്തിലും നീതി നിഷേധിക്കപ്പെടുകയാണ്. സ്വന്തം രാജ്യത്ത് ജനിച്ചവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ടി.പി.എം. ജിഷാന്‍ അധ്യക്ഷനായി. എം.കെ. മുനീര്‍ എം.എല്‍.എ., നജീബ് കാന്തപുരം, ടി.പി.എം. സാഹിര്‍, വി. സുബൈര്‍, എം.സി. മായിന്‍ ഹാജി, ആഷിഖ് ചെലവൂര്‍, സാജിദ് നടുവണ്ണൂര്‍, കെ.കെ. നവാസ്, എന്‍.സി. അബൂബക്കര്‍, എം.എ. മജീദ്, നവാസ് കെ. മൂഴിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *