KOYILANDY DIARY

The Perfect News Portal

ഉപമുഖ്യമന്ത്രി പദത്തില്‍ നിന്ന് അജിത് പവാര്‍ രാജിവെച്ചു

നാളെ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവിന് പിന്നാലെ ഉപമുഖ്യമന്ത്രി പദത്തില്‍ നിന്ന് അജിത് പവാര്‍ രാജി വെച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ദേവേന്ദ്ര ഫഡ്‌നാവിസും രാജി വെച്ചേക്കുമെന്ന സൂചനയുണ്ട്. വെെകീട്ട് മൂന്നരക്ക് മാധ്യമങ്ങളെ കാണുമെന്ന് ഫഡ്നാവിസ് അറിയിച്ചിട്ടുണ്ട്.

അജിത് പവാര്‍ ഫഡ്നാവിസിന് രാജിക്കത്ത് കെെമാറുകയായിരുന്നു. വിശ്വാസവോട്ടെടുപ്പ് നടത്താന്‍ രണ്ടാഴ്ച്ച സമയം ആവശ്യപ്പെട്ട ബി.ജെ.പിയെ തള്ളിയ കോടതി, കുതിരക്കച്ചവടത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് നാളെ തന്നെ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെടുകയാണുണ്ടായത്.

ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വിശ്വാസവോട്ടെടുപ്പ് അനിവാര്യമാണെന്ന് നിരീക്ഷിച്ച കോടതി നാളെ അഞ്ച് മണിക്ക് മുമ്ബ് സത്യപ്രതിജ്ഞ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശം നല്‍കി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *