KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സെഞ്ച്വറി ബേക്കറി യൂണിറ്റ് നഗരസഭ ആരോഗ്യ വിഭാഗം അടച്ചുപൂട്ടി

കൊയിലാണ്ടി: വൃത്തിഹീനമായ സാഹചര്യത്തിൽ കൊയിലാണ്ടി സ്റ്റേഡിയത്തിനു പിറകിൽ പ്രവർത്തിക്കുന്ന സെഞ്ച്വറി ബേക്കറി യൂണിറ്റ് അടച്ചുപൂട്ടാൻ നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. പലഹാരങ്ങളും എണ്ണക്കടികളും ഉണ്ടാക്കുന്ന യൂണിറ്റാണ് നോട്ടീസ് നൽകി ഉടൻതന്നെ പൂട്ടിച്ചത്. കഴിഞ്ഞ ദിവസം വഴിയരികിൽ ചാക്കിൽ നിക്ഷേപിച്ച മാലിന്യം പരിശോധിക്കുന്നതിനിടയിലാണ് സെഞ്ച്വറി ബേക്കറിയുടെ പേരുള്ള രേഖ കണ്ടെത്തിയത്. തുടർന്നാണ് ആരോഗ്യ വിഭാഗം ബേക്കറി നിർമ്മാണ യൂണിറ്റിൽ പരിശോധന നടത്തിയത്. പരിശോധനക്കിടെ എലിയെയും കൂറയെയും ബേക്കറി കൂട്ടിനുള്ളിൽ കണ്ടെത്തിയത് ആരോഗ്യവിഭാഗത്തെ ഞെട്ടിച്ചിട്ടുണ്ട്. തുടർന്ന്  ഉടൻതന്നെ നടപടിയിലേക്ക് കടക്കുകയായിരുന്നു.

തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തുകയും കൂടാതെ അഞ്ച് ലിറ്റർ പഴകിയ എണ്ണയും പിടിച്ചെടുത്തു. തലശ്ശേരി സ്വദേശി ഹാരിസിന്റ ഉടമസ്ഥതയിലുള്ളതാണ് ബേക്കറി.  ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ കെ. പി. രമേശൻ ജെ.എച്ച്.ഐ. കെ. കെ ശ്രീജ തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിൽ പട്ടണത്തിൽ കർശന പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *