KOYILANDY DIARY.COM

The Perfect News Portal

വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ ഒഴുക്കില്‍പെട്ട് കാണാതായി

കോഴിക്കോട്: ബീച്ച്‌ കാണാന്‍ പോയ 15 അംഗം സംഘത്തിലെ കുട്ടിയും വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവുമടക്കം കോഴിക്കോട്ട് രണ്ട് പേരെ ഒഴുക്കില്‍പെട്ട് കാണാതായി. കൊടുവള്ളി സ്വദേശി ആദില്‍ അര്‍ഷാദ് (15), പള്ളിക്കല്‍ ബസാറിലെ ആഷിഖ് എന്നിവരെയാണ് കാണാതായത്. ബുധനാഴ്ചയാണ് സംഭവം.

എം ജെ ഹൈസ്‌കൂളില്‍ പഠിക്കുന്ന 15 ഓളം കുട്ടികള്‍ തിരുവോണനാളില്‍ സൈക്കിളില്‍ ബീച്ച്‌ കാണാന്‍ എത്തിയതായിരുന്നു. ലയണ്‍സ്പാര്‍ക്കിന് സമീപം കടലില്‍ കുളിക്കുന്നതിനിടെ കുട്ടികള്‍ ശക്തമായ തിരയില്‍ പെടുകയായിരുന്നു. ഇതിനിടെ അര്‍ഷാദിനെ കാണാതാവുകയായിരുന്നു. മൂന്നോളം കുട്ടികള്‍ ബീച്ച്‌ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വിവരം. ആദിലിനെ കണ്ടെത്താന്‍ മത്സ്യത്തൊഴിലാളികളും അഗ്‌നിരക്ഷാസേനയും നാട്ടുകാരും തിരച്ചില്‍ നടത്തുന്നുണ്ട്.

ആനക്കാംപൊയില്‍ പതങ്കയം അരിപ്പാറ വെള്ളച്ചാട്ടത്തിലെ കയത്തില്‍പ്പെട്ടാണ് ആഷിഖിനെ കാണാതായത്. ആറു പേരടങ്ങുന്ന വിനോദ സഞ്ചാര സംഘത്തോടൊപ്പമാണ് ആശിഖ് എത്തിയത്. ആശിഖിനായി രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!