KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് ബാൻ്റ് സെറ്റ് സമർപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് ബാൻ്റ് സെറ്റ് സമർപ്പിച്ചു. പി.ടി.എ. അംഗവും പൂർവ്വ വിദ്യാർത്ഥിയുമായ ജയരാജ് പണിക്കരാണ് സ്കൂളിലേക്ക് ബാൻ്റ് സെറ്റ് നൽകിയത്. സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റുകളുടെ അവധികാല ക്യാമ്പിന്റെ സമാപന ചടങ്ങിൽ കെ.ദാസൻ എം.എൽ.എ. ജയരാജ് പണിക്കരിൽ നിന്നും ബാൻ്റ് സെറ്റ് ഏറ്റുവാങ്ങി. ചടങ്ങിൽ നഗരസഭാ വിദ്യാഭ്യാസ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മുഖ്യാതിഥിയായിരുന്നു.
പി.ടി.എ പ്രസിഡണ്ട് അഡ്വ. പി. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി എ.എസ്.ഐ മുനീർ, ഫയർ ആന്റ് സേഫ്റ്റി ഓഫീസർ സി. പി. ആനന്ദൻ, വി. സുചീന്ദ്രൻ, ജയരാജ് പണിക്കർ, സി.ജയരാജ്, പ്രധാന ദ്ധ്യാപിക പി. ഉഷാകുമാരി, എഫ്. എം. നസീർ, സംസാരിച്ചു. മികച്ച കാഡറ്റുകൾക്കുള്ള സർട്ടിഫിക്കറ്റുകൾ പ്രിൻസിപ്പാൾ പി. വൽസല വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *