KOYILANDY DIARY

The Perfect News Portal

നയന്‍താര ആറു കോടി രൂപ നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച്‌ നടനും നിര്‍മ്മാതാവുമായ ധനുഷ് രംഗത്തെത്തി

നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സാമ്ബത്തികപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നയന്‍താര ആറു കോടി രൂപ നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച്‌ നടനും നിര്‍മ്മാതാവുമായ ധനുഷ് രംഗത്തെത്തി. വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നാനും റൗഡിതാനും. നയന്‍താരയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ സാമ്ബത്തികപ്രശ്!നങ്ങള്‍ പരിഹരിക്കാനായി നയന്‍താര ആറു കോടി നല്‍കിയെന്നാണ് വാര്‍ത്ത പ്രചരിച്ചിരുന്നത്. നാനും റൗഡിതാനും എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ പുര്‍ത്തിയാകാന്‍ സമയമെടുത്തിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവായ ധനുഷും സംവിധായകനായ വിഘ്‌നേശ് ശിവനും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഇതിനു പിന്നിലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. കൂടുതല്‍ പണം നല്കാനാകില്ലെന്ന് ധനുഷ് പറഞ്ഞപ്പോള്‍ സിനിമ പൂര്‍ത്തിയാക്കാന്‍ നയന്‍താര ആറു കോടി രൂപ നല്കിയെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ ഷൂട്ടിംഗിനിടെ ബജറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും നയന്‍താര പണം നല്കിയെന്ന വാര്‍ത്ത തെറ്റാണെന്നും ധനുഷ് പറഞ്ഞു.