KOYILANDY DIARY.COM

The Perfect News Portal

ചെയര്‍മാന്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെങ്കില്‍ ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല

തിരുവനന്തപുരം: ജോസ് കെ മാണി ചെയര്‍മാനായി തുടര്‍ന്നുകൊണ്ടുള്ള ഒരു അനുരഞ്ജനത്തിനും തയ്യാറല്ലെന്ന് പിജെ ജോസഫ്. ചെയര്‍മാന്‍ സ്ഥാനം നിയമപരമല്ലെന്നതിന് തെളിവാണ് കോടതിയുടെ ഇടപെടല്‍. ജോസ് കെ മാണിക്ക് മനം മാറ്റം ഉണ്ടായാല്‍ സമവായത്തെപ്പറ്റി ആലോചിക്കാമെന്നും പിജെ ജോസഫ് തിരുവനന്തപുരത്ത് പറഞ്ഞു. ചെയര്‍മാന്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെങ്കില്‍ ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല.

കേരള കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളും തമ്മിലടിയും രൂക്ഷമായതിനിടെ യുഡിഎഫ് സമവായ ശ്രമം നടത്തിയിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് ഇന്നത്തെ ജോസഫിന്റെ പ്രതികരണം.

തന്നെ ചെയര്‍മാനായി അംഗീകരിക്കാതെ രണ്ടില ചിഹ്നം വിട്ടുനല്‍കില്ലെന്ന് ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ജോസഫിന്റെ നിലപാട് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വെട്ടിലാക്കിയിരിക്കുകയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!