റവന്യൂ വിഭാഗം നടത്തിയ റെയ്ഡിൽ ടിപ്പർ ലോറികളും, ജെ.സി.ബി.യും പിടിച്ചെടുത്തു

കൊയിലാണ്ടി: കുന്നിടിച്ച് വയൽ നികത്തുന്നതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി താലൂക്കിലെ ഇരിങ്ങൽ, മേപ്പയ്യൂർ, ഉള്ളിയേരി, അത്തോളി, പയ്യോളി എന്നീ വില്ലേജുകളിൽ റവന്യൂ വിഭാഗം നടത്തിയ റെയ്ഡിൽ 10 ടിപ്പർ ലോറികളും, രണ്ട് ജെ.സി.ബി യും പിടിച്ചെടുത്തു. തഹസിൽദാർ ബി.പി.അനി, ഭൂരേഖാ തഹസിൽദാർ എം രേഖ, ഹെഡ്ക്വാർട്ടേഴ്സ്, ഡെപ്യൂട്ടി തഹസിൽദാർ കെ. ലതീഷ് കുമാർ, ഡെപ്യൂട്ടി തഹസിൽദാർമാരായ പി.പി.വിനോദ് കുമാർ, ടി.കെ.മോഹനൻ, വി.ബിന്ദു, പി.പ്രേമലത തുടങ്ങിയവർ നേതൃത്വം നൽകി.
പിടിച്ചെടുത്ത വാഹനങ്ങൾ ജിയോളജിക്കൽ വകുപ്പിന് കൈമാറുമെന്ന് തഹസിൽദാർ പറഞ്ഞു. കൊയിലാണ്ടി താലൂക്കിൽ വയൽ വ്യാപകമായി നികത്തുന്നതായി നേരത്തെ പരാതി ഉണ്ടായിരുന്നു. ഇതെ തുടർന്നാണ് റെയ്ഡ്.

