KOYILANDY DIARY

The Perfect News Portal

ബോളിവുഡ് താരം റാണി മുഖര്‍ജിക്ക് പെണ്‍കുഞ്ഞ്

മുംബൈ: ബോളിവുഡ് താരം റാണി മുഖര്‍ജിക്ക് പെണ്‍കുഞ്ഞ്  പിറന്നു . മുംബെയിലെ ബ്രീച്ച്കാന്‍ഡി ആശുപത്രിയില്‍ രാവിലെയായിരുന്നു ജനനം .  ഭര്‍ത്താവ് ആദിത്യ ചോപ്രയാണ് വിവരം അറിയിച്ചത്. അദിര എന്നാണ് കുഞ്ഞിന് പേരിട്ടത്. റാണിയുടെയും തന്റെയും ജീവിതത്തില്‍ പുതിയ അധ്യായം തുടങ്ങുകയാണെന്ന് ആദിത്യ ട്വീറ്റ് ചെയ്തു.