KOYILANDY DIARY.COM

The Perfect News Portal

തിരുവല്ലയില്‍ യുവാവ് നടുറോഡില്‍ വെച്ച്‌ യുവതിയെ തീ കൊളുത്തി

തിരുവല്ല: തിരുവല്ലയില്‍ യുവാവ് നടുറോഡില്‍ വെച്ച്‌ യുവതിയെ തീ കൊളുത്തി. അയിരൂര്‍ സ്വദേശിനിയായ കോളെജ് വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. സംഭവത്തില്‍ കുമ്ബനാട് സ്വദേശി അജിന്‍ റെജി മാത്യു അറസ്റ്റില്‍.

വിവാഹാഭ്യര്‍ഥന വീട്ടുകാര്‍ നിരസിച്ചതിനെ തുടര്‍ന്നാണ് പ്രകോപനം. രാവിലെയോടെയാണ് സംഭവം നടന്നിരിക്കുന്നത്. പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. ഇന്ന് വീണ്ടും കാണുകയും വിവാഹഭ്യര്‍ഥന നടത്തുകയും ചെയ്തിരുന്നു. അതും നിരസിച്ചതോടെയാണ് ഈ ക്രൂരകൃത്യം ചെയ്തത്.

അടുത്ത് നിന്ന നാട്ടുകാര്‍ ആണ് തീ അണച്ച്‌ ആശുപത്രിയില്‍ എത്തിച്ചത്. ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആണ്. അജിന്‍ റെജി മാത്യുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എകദേശം മുപ്പത് മിനിട്ട് മുന്‍പാണ് അപകടം നടന്നത്. രണ്ടു കുപ്പി പെട്രോള്‍ ആണ് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് ഒഴിച്ച്‌ കത്തിച്ചത്. 80% പൊള്ളലേറ്റെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!