KOYILANDY DIARY.COM

The Perfect News Portal

കോട്ടയം സീറ്റ് വിട്ടുകൊടുക്കില്ല: രണ്ട് സീറ്റുകള്‍ കൂടി വേണമെന്ന് ആവശ്യവുമായി കെ.എം.മാണി

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യം ശക്തമാക്കി പാര്‍ട്ടി നേതൃത്വം. കോട്ടയം കൂടാതെ മറ്റ് രണ്ട് സീറ്റുകള്‍ കൂടി വേണമെന്ന് ജോസ്.കെ.മാണി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ രണ്ട് സീറ്റുകള്‍ കൂടി വേണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷന്‍ കെ.എം.മാണിയും രംഗത്തെത്തി.

കോട്ടയത്തിന് പുറമെ വിജയ സാദ്ധ്യതയുള്ള രണ്ട് സീറ്റുകള്‍ കൂടി വേണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആവശ്യം. ഇടുക്കിയും ചാലക്കുടിയുമാണ് മുന്‍ഗണനയിലുള്ളതെന്നും കെ.എം.മാണി വ്യക്തമാക്കി. കൂടാതെ കോട്ടയം സീറ്റ് വിട്ടുകൊടുക്കേണ്ട ആവശ്യമില്ലെന്നും അത് കേരള കോണ്‍ഗ്രസിന്റേതാണെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് സീറ്റുകള്‍ ഉണ്ടായിരുന്ന പാര്‍ട്ടി ആയതിനാല്‍ നിലവില്‍ രണ്ട് സീറ്റുകള്‍ കൂടി ചോദിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ യാതൊരുവിധ തര്‍ക്കങ്ങളുമില്ലെന്നും രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ രണ്ടാം സീറ്റ് ആവശ്യമുന്നയിക്കുമെന്നും ജോസ്.കെ.മാണി വ്യക്തമാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!