KOYILANDY DIARY.COM

The Perfect News Portal

കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് സൗരോര്‍ജ്ജ പ്രഭയില്‍

പെരുമ്പാവൂര്‍: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് സൗരോര്‍ജ്ജ പ്രഭയില്‍. 6.92 ലക്ഷം രൂപ ചിലവില്‍ ബ്ലോക്ക് പഞ്ചായത്തോഫീസില്‍ സ്ഥാപിച്ച സൗരോര്‍ജ്ജ പാനലാണ് പ്രവര്‍ത്തന സജ്ജമായത്. 25 കിലോവാട്ട് വൈദ്യുതി ഇതിലൂടെ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രതിദിനം 25 യൂനിറ്റ് വൈദ്യുതി ഇതിലൂടെ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ പ്രതിദിന ഉപയോഗം ശരാശരി15 യൂണിറ്റാണ്.

ബാക്കി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഇലക്ടിസിറ്റി ബോര്‍ഡുമായി ഉണ്ടാക്കിയ ധാരണ പ്രകാരം വൈദ്യുത ലൈനിലേക്ക് നേരിട്ട് കടത്തിവിടും. ഇതോടെ വൈദ്യുത ബില്‍ തുക ലാഭിക്കാമെന്നതിന് പുറമേ വൈദ്യുതി വില്‍പനയിലൂടെ ബ്ലോക്കിന് സാമ്ബത്തീക നേട്ടമുണ്ടാകുകയും ചെയ്യും. അനര്‍ട്ടിന്റെ മാനദണ്ഡമനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഇക്കോമേറ്റ് എനര്‍ജി എന്ന സ്ഥാപനമാണ് ഇവിടെ പദ്ധതി നടപ്പിലാക്കിയത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു പദ്ധതി ഉത്ഘാടനം നിര്‍വ്വഹിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്റ് കെ.പി.വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ സിസിലി ഈയോബ്, അഡ്വ.ജോബി മാത്യു, സീന ബിജു, പോള്‍ ഉതുപ്പ്, മനോജ് മൂത്തേടന്‍ എം.പി.പ്രകാശ്, ഗായത്രി വിനോദ്, സരള കൃഷ്ണന്‍കുട്ടി, പ്രീത സുകു ബി. ഡി.ഒ കെ.എ.തോമസ് എന്നിവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്തിന്റെ അനുബന്ധ സ്ഥാപനങ്ങളിലും വരും വര്‍ഷങ്ങളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാനാണ് ഭരണസമിതിയുടെ തീരുമാനം.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!