KOYILANDY DIARY.COM

The Perfect News Portal

ആംബുലൻസ് ഡ്രൈവറെ ആദരിച്ചു

കൊയിലാണ്ടി: നിപ്പാവൈറസ് ബാധിച്ച് മരണമടഞ്ഞ സ്ത്രീയുടെ മൃതദേഹം ആംബുലൻസിൽ എത്തിച്ച് സംസ്ക്കരിക്കാൻ നേതൃത്വം നൽകിയ കൊയിലാണ്ടി സേവാഭാരതി ആംബുലൻസ് ഡ്രൈവർ പുരുഷോത്തമനെ ആദരിച്ചു. സേവാഭാരതി അയ്യപ്പ സേവാകേന്ദ്രം സമാപന ചടങ്ങിലാണ് ആദരിച്ചത്.

നിപ ബാധിച്ച് മരണമട സ്ത്രീയുടെ മൃതദേഹം കൊണ്ടുപോകാൻ ഒരു ആംബുലൻസ് ഡ്രൈവർമാർ പോലും തയാറാകാതിരുന്നപ്പോൾ കൊയിലാണ്ടി സേവാഭാരതി ഡ്രൈവറായ പുരുഷോത്തമനാണ് മൃതശരീരം സംസ്ക്കരിക്കാൻ കൊണ്ടുപോയത്.

ചടങ്ങിൽ മുരളീധര ഗോപാൽ അദ്ധ്യക്ഷത വഹിച്ചു.  കുട്ടികളുടെ സ്പെഷലിസ്റ്റ് ഡോ. കെ.ഗോപിനാഥ് പുരുഷോത്തമനെ പൊന്നാടയണിയിച്ചു. ശശികമ്മട്ടേരി മുഖ്യ പ്രഭാഷണം നടത്തി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!