KOYILANDY DIARY.COM

The Perfect News Portal

അമ്മയും കുഞ്ഞും കിണറ്റില്‍ വീണ് മരിച്ച സംഭവം; ഭര്‍ത്താവ് തൂങ്ങി മരിച്ചു

അമ്മയും കുഞ്ഞും കിണറ്റില്‍ വീണ് മരിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന ഭര്‍ത്താവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരന്‍ മുതുവിള സലാ നിവാസില്‍ റിജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

റിജുവിന്റെ ഭാര്യ മിതൃമ്മല മാടന്‍കാവ് പാര്‍പ്പിടത്തില്‍ പരേതനായ സത്യശീലന്റെയും ഷീലയുടേയും മകള്‍ കല്ലറ ഗവആശുപത്രി കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരി അഞ്ജു, ഒമ്ബതു മാസം പ്രായമുള്ള മാധവ് കൃഷ്ണ എന്നിവരെ ജൂലൈ 28ന് വൈകീട്ട് മൂന്നിന് മിതൃമ്മലയിലെ ആളൊഴിഞ്ഞ കുടുംബ വീട്ടിലെ കിണറില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. അമ്മയുടെ ദേഹത്ത് ഷാള്‍ ഉപയോഗിച്ച്‌ ചേര്‍ത്തു കെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. നാലു വര്‍ഷം മുമ്ബായിരുന്നു ഇവരുടെ മൃതദേഹം.

ഗാര്‍ഹിക പീഡനമാണ് മരണത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. റിജു, മാതാവ് സുശീല, സഹോദരി ബിന്ദു എന്നിവരെ സെപ്തംബര്‍ 28 ന് അറസ്റ്റ് ചെയ്തിരുന്നു. 18 ദിവസം കഴിഞ്ഞ് മൂവര്‍ക്കും ജാമ്യം ലഭിച്ചു.പിന്നീട് റിജുവിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!