KOYILANDY DIARY.COM

The Perfect News Portal

മഞ്ജു വാര്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

മഞ്ജു വാര്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. മഞ്ജുവാര്യര്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി മറ്റുള്ളവരെ ഉപയോഗിക്കുകയാണ്. വനിതാ മതിലില്‍ നിന്നുള്ള പിന്‍മാറ്റം മഞ്ജുവിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നുവെന്നും ഡബ്യൂസിസിയില് നിന്ന് പിന്‍മാറിയതിലൂടെ അവര്‍ മറ്റുള്ളവരെ ബലിയാടാക്കുകയായിരുന്നുവെന്നും ശ്രീകുമാര്‍ മേനോന്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

ഒടിയന്‍ സിനിമ റിലീസ് ചെയ്തതിന് ശേഷമുണ്ടായ സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ നിശ്ശബ്ദയായിരുന്ന മഞ്ജുവാര്യരുടെ നിലപാട് വേദനയുണ്ടാക്കി. രൂപീകരണത്തിനടക്കം പ്രധാന പങ്ക് വഹിച്ച ശേഷം ഡബ്യൂസിസിയില്‍ നിന്ന് പിന്‍മാറിയതിലൂടെ മഞ്ജുവാര്യര്‍ മറ്റുള്ളവരെ ബലിയാടാക്കുകയായിരുന്നു.

വനിതാ മതിലില്‍ നിന്നുള്ള പിന്‍മാറ്റം ബാലിശവും പരിഹാസ്യവുമാണ്. കാപട്യം നിറഞ്ഞ നിലപാടുകളിലൂടെ മലയാളികളെ എല്ലാക്കാലവും കബളിപ്പിക്കാന്‍ കഴിയില്ലെന്നും ഇത്തരം കാര്യങ്ങള്‍ അവര്‍ മനസ്സിലാക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!