KOYILANDY DIARY.COM

The Perfect News Portal

തിരുവോണം ബംബര്‍ ലോട്ടറി ടിക്കറ്റിന്റെ ജില്ലാതല വിതരണോദ്ഘാടനം നിര്‍വഹിച്ചു

പാലക്കാട്: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബര്‍ ലോട്ടറി ടിക്കറ്റിന്റെ ജില്ലാതല വിതരണോദ്ഘാടനം രജിസ്റ്റര്‍ ചെയ്ത ലോട്ടറി ഏജന്‍സി ഉടമകള്‍ക്ക് നല്‍കി എ.ഡി.എം. ടി. വിജയന്‍ നിര്‍വഹിച്ചു. 10 കോടിയാണ് ഒന്നാം സമ്മാനം.

രണ്ടാംസമ്മാനം 50 ലക്ഷവും മൂന്നാംസമ്മാനം 10 ലക്ഷവും നാലാം സമ്മാനം അഞ്ച് ലക്ഷവുമാണ്. സംസ്ഥാനതലത്തില്‍ ഒരാള്‍ക്കാണ് ഒന്നാംസമ്മാനത്തിന് അവസരം. രണ്ടാംസമ്മാനത്തിന് 10 പേര്‍ക്കും മൂന്നും നാലും സമ്മാനങ്ങള്‍ക്ക് 20 പേര്‍ക്കും വീതം അവസരമുണ്ടാകും. അഞ്ചു മുതല്‍ 10-ാം സ്ഥാനം വരെയും സമ്മാനതുക ലഭ്യമാകും. 250 രൂപയാണ് ടിക്കറ്റ് വില.

എ.ഡി.എമ്മിന്റെ ചേബറില്‍ നടന്ന പരിപാടിയില്‍ ജില്ലാ ലോട്ടറി ഒാഫീസര്‍ എസ്.ജി ശര്‍മ്മ , കെ.എസ്. വയ്യാപുരി , എസ്.സുരേഷ്, പി.എ രജേഷ് തുടങ്ങിയ അംഗീകൃത ലോട്ടറി എജന്റുമാര്‍, ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!