KOYILANDY DIARY.COM

The Perfect News Portal

സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എം എം വര്‍ഗീസ്‌ തെരഞ്ഞെടുക്കപ്പെട്ടു

തൃശൂര്‍: സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എം എം വര്‍ഗീസ്‌ തെരഞ്ഞെടുക്കപ്പെട്ടു. കെ രാധാകൃഷ്ണന്‍ കേന്ദ്രകമ്മിറ്റി അംഗമായതിനെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ ചേര്‍ന്ന ജില്ലാക്കമ്മിറ്റി വര്‍ഗീസിനെ സെക്രട്ടറിയായി ഐക്യകണ്‌ഠേന തെരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്തു.

പാര്‍ട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗവും സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗവും സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമാണ്. സിഐടിയു സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിയ്ക്കുന്നു. 1991 ല്‍ തൃശൂര്‍ ജില്ലാ കൌണ്‍സിലില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. 2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചിരുന്നു. ഒല്ലൂരിലും തൃശൂരിലും പാര്‍ട്ടി ഏരിയ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

1970 ല്‍ പാര്‍ട്ടി അംഗമായി. തൃശൂര്‍ പാണഞ്ചേരി പഞ്ചായത്തില്‍ മാരായ്ക്കലാണ് സ്വദേശം. ശാസ്ത്രത്തില്‍ ബിരുദധാരിയാണ്. ഭാര്യ സിസിലി. മക്കള്‍: ഹണി വര്‍ഗീസ്‌ (ജഡ്ജി, സിബിഐ കോടതി, എറണാകുളം), സോണി വര്‍ഗീസ്‌, ടോണി വര്‍ഗീസ്‌ .

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!