KOYILANDY DIARY.COM

The Perfect News Portal

വടകര മോര്‍ഫിംഗ് കേസ്‌: മുഖ്യ പ്രതി പിടിയിലായി

കോഴിക്കോട്‌: വടകര മോര്‍ഫിംഗ് കേസില്‍, മുഖ്യ പ്രതി ബിബീഷ് പിടിയിലായി. ഇടുക്കിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വടകര സദയം സ്റ്റുഡിയോ ഉടമകളായ സതീഷ്, സഹോദരന്‍ ദിനേഷ് എന്നിവരെ പൊലീസ് നേരത്തെ വയനാട്ടില്‍നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.

13 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന ബിബീഷിനായി ഇന്നലെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിവാദത്തിലായ സദയം സ്റ്റുഡിയോയിലെ വീഡിയോ എഡിറ്ററാണ് ബിബീഷ്.

വിവാഹ വീഡിയോകളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നുമുള്ള സ്ത്രീകളുടെ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത്, ബിബീഷ് ബ്ലാക്‌മെയില്‍ ചെയ്‌തിരുന്നതായി പൊലീസ്‌ പറയുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!