KOYILANDY DIARY

The Perfect News Portal

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്‌: വോട്ട് പിടിക്കാന്‍ ബിജെപി പണം നല്‍കുന്നു

ചെങ്ങന്നൂര്‍ > ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുപിടിക്കാന്‍ പണം വിതരണവും തൊഴില്‍വാഗ്ദാനവും. സിംഗപ്പൂര്‍ ചേമ്ബര്‍ ഓഫ് മാരിടൈം ആര്‍ബിട്രേഷന്‍ അംഗവും ബിജെപിയുടെ എക്സ് സര്‍വീസ് മെന്‍ സെല്ലിന്റെ കോ- കണ്‍വീനറുമായ ക്യാപ്റ്റന്‍ കെ എ പിള്ളയുടെ നേതൃത്വത്തിലാണ് സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ വീടുകളില്‍ പണം വിതരണം ചെയ്യുന്നത്. സിംഗപ്പൂരിലും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും തൊഴില്‍ വാഗ്ദാനവുമുണ്ട്.

ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യാന്‍ 2000 മുതല്‍ 5000 രൂപവരെ നല്‍കുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ കൂടുതല്‍ തുക നല്‍കാമെന്ന് വാഗ്ദാനവുമുണ്ട്. തിങ്കളാഴ്ച രാവിലെമുതല്‍ ചെങ്ങന്നൂര്‍ നഗരപരിധിയിലെ 49ാം ബൂത്ത് ഉള്‍പ്പെടുന്ന അങ്ങാടിക്കല്‍മലയിലെ വീടുകളില്‍ പണം നല്‍കി. മൂന്നുകോളനികളിലെ സ്ത്രീകള്‍ക്കും ചെറുപ്പക്കാര്‍ക്കുമാണ് പണംനല്‍കിയത്. കുട്ടികള്‍ക്ക് 50മുതല്‍ 200 രൂപവരെയും നല്‍കി.യുവാക്കള്‍ക്ക് സിംഗപ്പൂരിലും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാണ് ജോലി വാഗ്്ദാനം. മോഡിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പദ്ധതിയില്‍ മക്കള്‍ക്ക് ജോലി ഉറപ്പാക്കാമെന്നുപറഞ്ഞ് അപേക്ഷാഫോം രക്ഷിതാക്കള്‍ക്ക് കാട്ടിക്കൊടുക്കും. ഫോം പൂരിപ്പിക്കാന്‍ പിന്നീട് വരാമെന്ന് പറഞ്ഞാണ് ക്യാപ്റ്റന്‍ പിള്ള മടങ്ങുന്നത്. കെ എ പിള്ളയുടെ സിങ്കപ്പൂര്‍ ബന്ധവും ബിജെപി ബന്ധവും കാണിക്കുന്ന രണ്ട് വിസിറ്റിങ് കാര്‍ഡുകളും വീടുകളില്‍ നല്‍കി. സംഘമായിട്ടാണ് പോകുന്നതെങ്കിലും വീടുകളിലേക്ക് പിള്ള മാത്രമേ കയറുന്നുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *