KOYILANDY DIARY.COM

The Perfect News Portal

ജാതി മത കോളവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് അടുത്തിടെ ഉയര്‍ന്നുവന്ന ജാതി മത കോളവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് രംഗത്ത്. നിയമസഭയില്‍ ചോദിച്ച സാങ്കേതികമായ ചോദ്യത്തിന് സാങ്കേതികമായി മറുപടി നല്‍കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞ മന്ത്രി കണക്ക് എടുത്തതില്‍ പിഴവുകള്‍ ഉണ്ടെങ്കില്‍ പരിശോധിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.

ജാതി രേഖപ്പെടുത്താത്ത ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ പഠിക്കുന്നുണ്ടെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് പറഞ്ഞ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ രംഗത്തെത്തിയിരുന്നു. അതിന് വിശദീകരണം നല്‍കുകയായിരുന്നു മന്ത്രി.

ഈ വിഷയത്തില്‍ സമ്ബൂര്‍ണ എന്ന വെബ്‌സൈറ്റിലെ കണക്കുകള്‍ അതുപോലെ പറയുക മാത്രമാണ് ചെയ്തത്. ഇതിന് ജാതിയും, മതവും, വിശ്വാസവുമായി യാതൊരുവിധ ബന്ധവുമില്ല. ജാതിയും മതവും രേഖപ്പെടുത്തിയില്ല എന്ന കാരണം കൊണ്ട് ഇവര്‍ക്ക് ജാതിയും മതവും ഇല്ലെന്ന് അര്‍ത്ഥമാക്കരുതെന്നും രവീന്ദ്രനാഥ് വ്യക്തമാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!