KOYILANDY DIARY.COM

The Perfect News Portal

വ്യാജരേഖ ചമച്ച്‌ കേസില്‍ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: ആഢംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി വ്യാജരേഖ ചമച്ച്‌ കേസില്‍ നടന്‍ സുരേഷ് ഗോപി എംപിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

സുരേഷ് ഗോപി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. സുരേഷ്ഗോപി അന്വേഷണവുമായി സഹകരിക്കണമെന്നും, ഈമാസം 21ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്ബാകെ ഹാജരാകണമെന്നും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നിര്‍ദേശിച്ചു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കി വിളിച്ചു വരുത്താമെന്നും കോടതി വ്യക്തമാക്കി. മൂന്നുമാസത്തേക്ക് സുരേഷ് ഗോപിയുടെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്.

ആഢംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി സുരേഷ് ഗോപി വ്യാജരേഖ നിര്‍മിച്ചു എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഇതിനെത്തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പുപ്രകാരം സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!