നിര്യാതനായി

കൊയിലാണ്ടി: നടുവത്തൂർ പരേതനായ എളാട്ടേരി കുയിപ്പിൽ കണ്ണന്റേയും കുറുമ്പിയുടേയും മകൻ കെ. ബാലകൃഷ്ണൻ (68) നിര്യാതനായി. എൻ.സി.പി മണ്ഡലം പ്രസിഡണ്ട്, എൻ.സി.പി ജില്ലാ കമ്മറ്റി അംഗം, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. പാരലൽ കോളേജ് അദ്ധ്യാപകനുമായിരുന്നു.
ഭാര്യ: ചന്ദ്രിക. മക്കൾ: രജിലേഷ്, ദിൽവ. മരുമക്കൾ: പ്രമോദ്, രമിജ. സഹോദരങ്ങൾ: ലക്ഷ്മി, ചന്ദ്രൻ, വാസു, പരേതരായ ഗോവിന്ദൻ, ജാനു, ദേവി.

