KOYILANDY DIARY

The Perfect News Portal

രഞ്ജി ട്രോഫിയില്‍ കേരളത്തിന് 158 റണ്‍സ് ജയം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗ്രൂപ്പ് ബിയില്‍ ജമ്മു കശ്മീരിനെ കേരളം തോല്‍പിച്ചു. നാലാം ദിവസം 158 റണ്‍സിനാണ് കേരളത്തിന്റെ വിജയം. 238 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ജമ്മു കശ്മീരിനെ 79 റണ്‍സില്‍ കേരളം ചുരുട്ടിക്കെട്ടി. ഈ സീസണില്‍ കേരളത്തിന്റെ മൂന്നാം ജയമാണിത്. വിജയത്തോടെ ക്വാര്‍ട്ടര്‍ സാധ്യത കേരളം സജീവമാക്കി.

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ജമ്മുവിന് കേവലം 23 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടിയില്‍ ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്മായി. അഞ്ച് വിക്കറ്റ് പിഴുതെടുത്ത അക്ഷയ് കെ.സിയാണ് കേരളത്തിന്റെ വിജയം അനായാസമാക്കിയത്, ആദ്യ ഇന്നിങ്സില്‍ അക്ഷയ് 4 വിക്കറ്റ് സ്വന്തമാക്കിയിരുന്നു. സ്കോര്‍: കേരളം 219, 191. ജമ്മു കശ്മീര്‍ 173, 79.

ജമ്മുകശ്മീരിനായി പര്‍വേസ് റസൂല്‍ രണ്ട് ഇന്നിങ്സുകളിലുമായി 11 വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ സഞ്ജു സാസണും രണ്ടാം ഇന്നിങ്സില്‍ അര്‍ധസെഞ്ച്വറി കുറിച്ച രോഹന്‍ പ്രേമിന്റെയും ബാറ്റിങാണ് കേരളത്തിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. നേരത്തെ ജാര്‍ഖണ്ഡിനെയും രാജസ്ഥാനെയും കേരളം തോല്‍പ്പിച്ചിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *