KOYILANDY DIARY.COM

The Perfect News Portal

സ്കാനിയ ബസ് കുടുങ്ങിയതിനെ തുടര്‍ന്ന് വയനാട് ചുരത്തില്‍ ഗതാഗതം സ്തംഭിച്ചു

കല്‍പ്പറ്റ: കെഎസ്‌ആര്‍ടിസി സ്കാനിയ ബസ് കുടുങ്ങിയതിനെ തുടര്‍ന്ന് വയനാട് ചുരത്തില്‍ ഗതാഗതം സ്തംഭിച്ചു. രാവിലെ ആറു മണിയോടെയാണ് ബസ് ഏഴാം വളവില്‍ കുടുങ്ങിയത്. തുടര്‍ന്ന് ഇരുവശത്തേക്കുമുള്ള ഗതാഗതം തടസപ്പെടുകയായിരുന്നു.

പുലര്‍ച്ചെ ഇവിടെ ഒരു കാര്‍ കത്തിയിരുന്നു. ഇതേത്തുടര്‍ന്നും രണ്ട് മണിക്കൂര്‍ ഗതാഗതം മുടങ്ങിയിരുന്നതായി യാത്രക്കാര്‍ പറയുന്നു. ഈ കാര്‍ കിടന്നതിനാല്‍ വളവില്‍ ബസ് തിരിക്കാന്‍ പറ്റാതെ വരികയായിരുന്നു. കെഎസ്‌ആര്‍ടിസി താമരശേരി ഗാരേജില്‍ നിന്നും മെക്കാനിക്കുകള്‍ എത്തി ബസ് നീക്കം ചെയ്താലെ ഗതാഗത തടസം പൂര്‍ണ്ണമായി പരിഹരിക്കാന്‍ കഴിയു.

ചെറിയ വാഹനങ്ങള്‍ മാത്രം ഘട്ടം ഘട്ടമായി കടത്തിവിടുന്നുണ്ട്. വാഹനങ്ങളുടെ വലിയ നിര തന്നെയാണു ചുരത്തില്‍ രൂപപ്പെട്ടിരിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!