KOYILANDY DIARY

The Perfect News Portal

സംസ്ഥാന സ്കൂള്‍ കായികമേള: ആദ്യ സ്വര്‍ണം പറളിക്ക്

പാല: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ മീറ്റ് റെക്കോഡോടെ ആദ്യ സ്വര്‍ണം പറളിയിലൂടെ പാലക്കാടിന് സ്വന്തം. സീനിയര്‍വിഭാഗം ആണ്‍കുട്ടികളുടെ 5000 മീറ്ററിലാണ് ആദ്യ സ്വര്‍ണം. പറളി സ്കൂളിലെ പി ആര്‍ അജിത്താണ് ആദ്യ സ്വര്‍ണം നേടിയത്. രണ്ടാം സ്വര്‍ണം 3000 മീറ്ററില്‍ എറണാകുളത്തിന്റെ കോതമംഗലം മാര്‍ ബേസിലിലെ അനുമോള്‍ തമ്ബി നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ തിരുവനന്തപുരം സായിയിലെ സല്‍മാനാണ് മൂന്നാം സ്വര്‍ണം സ്വന്തമാക്കിയത്.

പഠിക്കുന്ന ക്ളാസിന് അനുസരിച്ച്‌മത്സര വിഭാഗങ്ങളെ നിശ്ചയിക്കുന്ന രീതിയില്‍ നിന്നും മാറി ഇത്തവണ പ്രായത്തിനനുസരിച്ചാണ് സീനിയര്‍ ജൂനിയര്‍ സബ് ജൂനിയര്‍ വിഭാഗങ്ങളെ നിശ്ചയിച്ചത്.മേളയുടെ ഔപചാരിക ഉദ്ഘാടനം വൈകുന്നേരം മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *