KOYILANDY DIARY.COM

The Perfect News Portal

പെരുവണ്ണാമൂഴിയില്‍ കാട്ടുകുരങ്ങുകളുടെ ശല്യം രൂക്ഷമായി

പേരാമ്പ്ര: കാട്ടാനകൂട്ടം നാട്ടിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ച പെരുവണ്ണാമൂഴിയില്‍ കാട്ടുകുരങ്ങുകളുടെ ശല്യവും രൂക്ഷമായി. വനാതിര്‍ത്തിയോട് ചേര്‍ന്ന കൃഷിയിടങ്ങളിലാണ് കാട്ടുകുരങ്ങുകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നത്.

ഇത് കാരണം കൃഷിയിടത്തിലെ തെങ്ങുകള്‍ക്കു കാവലിരിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് സുബൈദയുടെ കൃഷിയിടത്തില്‍ നൂറു കണക്കിനു കുരങ്ങുകളാണ് വിഹരിക്കുന്നത്. തെങ്ങില്‍ കയറി തേങ്ങയും കരിക്കും പറിച്ചു നശിപ്പിക്കുകയാണ് കുരങ്ങുകള്‍.

ഓരോ തെങ്ങിന്‍ ചുവട്ടിലും നശിപ്പിച്ച ഇളനീരുകള്‍ കാണാം . വാഴ, കപ്പ, മറ്റു കൃഷികള്‍കള്‍, പഴവര്‍ഗ്ഗങ്ങള്‍ ഇവക്കൊന്നിനും ഇവിടെ രക്ഷയില്ല. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലാണ് കഴിഞ്ഞ രണ്ടാഴ്ചയായി കാട്ടുമൃഗശല്യം രൂക്ഷമായത് . കര്‍ഷകന്‍ പടക്കവും ചെണ്ടയുമായി കാവലിരിക്കേണ്ട ഗതികേടിലാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!