KOYILANDY DIARY.COM

The Perfect News Portal

എന്‍.ഐ.ടി -കൊടുവള്ളി റോഡിന്റെ നവീകരണ പ്രവൃത്തി തുടങ്ങി

കുന്ദമംഗലം: എന്‍.ഐ.ടി -കൊടുവള്ളി റോഡിന്റെ പുള്ളാവൂര്‍ കട്ടാങ്ങല്‍ ഭാഗത്തെ നവീകരണ പ്രവൃത്തി തുടങ്ങി. പി.ടി.എ.റഹീം എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.1.89 കോടി രൂപ ചെലവിലാണ് റോഡ് നവീകരിക്കുന്നത്. നിലവിലുള്ള റോഡിന്റെ താഴ്ന്ന ഭാഗങ്ങള്‍ അഞ്ചരമീറ്റര്‍ വീതിയില്‍ അത്യന്താധുനികകരീതിയിലുള്ള ഉപരിതലത്തോടെ അഭിവൃദ്ധിപ്പെടുത്തുന്ന പ്രവര്‍ത്തിയാണ് നടക്കുന്നത്.

റോഡിന്റെ വശങ്ങളില്‍ കോണ്‍ക്രീറ്റ് ഡ്രെയ്നേജും സംരക്ഷണ ഭിത്തിയും നിര്‍മ്മിക്കുക, നടപ്പാതകളില്‍ ഇരുമ്ബ് കൈവരിയും ടൈല്‍സും വിരിക്കുക, റോഡ് വികസനത്തിന് തടസ്സമാകുന്ന വൈദ്യുതി ബോര്‍ഡ്, ബിഎസ്.എന്‍.എല്‍, വാട്ടര്‍ അതോറിറ്റി എന്നിവയുടെ സര്‍വ്വീസ് ലൈനുകള്‍, പോസ്റ്റുകള്‍, ട്രാന്‍സ്ഫോമറുകള്‍ എന്നിവ സുരക്ഷിതമായി മാറ്റി സ്ഥാപിക്കുക എന്നിവയും ഈ പ്രവര്‍ത്തിയോടൊപ്പം നടക്കും.

ചടങ്ങില്‍ ചാത്തമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ.രമേശന്‍ അദ്ധ്യക്ഷത വഹിച്ചു.സുനിത പൂതക്കുഴിയില്‍, കെ.എം.സാമി, നുസ്രത്ത് പരപ്പന്‍കുഴിയില്‍, കെ.ഇ.രാജഗോപാലന്‍, ടി.കെ.മുരളീധരന്‍, കെ.മനോജ്കുമാര്‍, എന്‍.പി.ഹംസ, ചൂലൂര്‍ നാരായണന്‍, കെ.അബ്ദുറഹ്മാന്‍ഹാജി, കെ.കെ.ബിനീഷ്, പി.ജല്‍ജിത്ത് എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!