KOYILANDY DIARY

The Perfect News Portal

മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി

കോഴിക്കോട്: മയക്കുമരുന്നു വില്‍പനക്കാരായ രണ്ടു യുവാക്കള്‍ പിടിയില്‍. കക്കോടി പടിഞ്ഞാറ്റുമുറി സ്വദേശി ഷംനാസ് (23), രാമനാട്ടുകര പുളിഞ്ചോട് സ്വദേശി മുഹമ്മദ് അന്‍ഷിദ് (20) എന്നിവരെയാണ് റെയില്‍വേസ്റ്റേഷന്‍ പരിസരത്തു നിന്ന് പൊലീസ് പിടികൂടിയത്.

വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്തുന്നതിനായി കൊണ്ടുവന്ന എം.ഡി.എം.എ മയക്കുമരുന്നുമായാണ് ഇവരെ പിടികൂടിയത്. കോഴിക്കോട് നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ ബാബു കെ. തോമസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡും ടൗണ്‍ പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ലോഡ്ജ് മുറിയില്‍ യുവാവ് മരിച്ച സംഭവവത്തെ തുടര്‍ന്ന് നഗരത്തിലെ മയക്കമരുന്ന് ശൃംഖലകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെയാണ് ഇവര്‍ പിടിയിലായത്.

ഡി.ജെ. പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതിനായി ഗോവ, ബോംബെ, ബംഗളൂരു എന്നിവിടങ്ങളില്‍ പോയി വരുന്നവരാണ് ഇത്തരം മയക്കുമരുന്നുകള്‍ കേരളത്തില്‍ എത്തിക്കുന്നതെന്നു ഡി.സി.പി മെറിന്‍ ജോസഫ് പറഞ്ഞു. മയക്കുമരുന്നു ഗുളികകള്‍ പല നിറത്തിലും രൂപത്തിലും ലഭിക്കുന്നതിനാല്‍ പരിശോധന നടത്തി കണ്ടെത്താന്‍ പൊലീസ് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എങ്കിലും സാഹചര്യ തെളിവുകളും മറ്റും അടിസ്ഥാനമാക്കി നഗരത്തില്‍ മയക്കുമരുന്ന് വില്‍പനയും ഉപയോഗവും തടയുന്നതിനായി പൊലീസ് രംഗത്തുണ്ട്.

Advertisements

കഞ്ചാവ് പോലുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതിനേക്കാളും സൗകര്യപ്രദവും രക്ഷിതാക്കള്‍ക്കും മറ്റുള്ളവര്‍ക്കും സംശയത്തിനിട നല്‍കാത്ത രീതിയില്‍ ഉപയോഗിക്കാന്‍ കഴിയും എന്നുള്ളതാണ് പുതിയ തരം മയക്കുമരുന്നു ഗുളികകള്‍ പ്രചരിക്കാന്‍ കാരണം. കോളേജ് വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികളുള്‍പ്പെടെ മയക്കുമരുന്നിന് അടിമകളായുണ്ടെന്നും ഡി.സി.പി പറഞ്ഞു. എസ്.ഐ ശംഭുനാഥ്, ആന്റിനാര്‍ക്കോട്ടിക് സ്ക്വാഡ് അംഗങ്ങളായ രാജീവ്, നവീന്‍, ജോമോന്‍, ജിനേഷ്, സുമേഷ്, സോജി, രതീഷ്, ഷാജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *