KOYILANDY DIARY

The Perfect News Portal

ഹോളിവുഡ് നടന്‍ അര്‍നോള്‍ഡ് തെരുവില്‍ കിടന്നുറങ്ങുന്ന ചിത്രം വൈറലാകുന്നു

ഹോളിവുഡ് നടന്‍ അര്‍നോള്‍ഡ് ഷ്വാസ്നഗെര്‍ തെരുവില്‍ കിടന്നുറങ്ങുന്ന ചിത്രം വൈറലാകുന്നു. കാലിഫോര്‍ണിയയിലെ തെരുവില്‍ സ്വന്തം വെങ്കല പ്രതിമയ്ക്ക് താഴെയാണ് താരം ഉറങ്ങുന്നത്.

മുന്‍ക്കൂട്ടി ബുക്ക് ചെയ്യാത്തതിനാല്‍ ഹോട്ടലില്‍ അര്‍നോള്‍ഡിന് മുറി ലഭിച്ചില്ല. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരുമായുള്ള വാദപ്രതിവാദങ്ങള്‍ക്ക് ശേഷം ക്ഷുഭിതനായ അര്‍നോള്‍ഡ് തെരുവില്‍ കിടക്കുകയായിരുന്നു.

പക്ഷേ അര്‍നോള്‍ഡിനെ പോലെ പ്രശസ്തനായ ഒരു നടന്‍ മറ്റൊരു ഹോട്ടല്‍ തിരക്കാതെ തെരുവില്‍ എന്തിന് കിടന്നുവെന്നാണ് പലരുടെയും മനസ്സില്‍ ഉയരുന്ന ചോദ്യം. ഇതെക്കുറിച്ച്‌ താരത്തോടടുത്തുള്ള വൃത്തങ്ങള്‍ പറയുന്നതിങ്ങനെ. ‘ഈ ലോകത്ത് താരപ്രഭയില്‍ തിളങ്ങുന്ന സമയത്ത് ഒപ്പം ഉണ്ടായിരുന്നവരൊന്നും അത് നഷ്ടപ്പെടുമ്ബോള്‍ നമ്മെ തിരിഞ്ഞു നോക്കില്ല. കാലം മാറി. ഒരിക്കല്‍ നമ്മള്‍ എല്ലാവരും എല്ലാം ഉപേക്ഷിച്ചു പോകേണ്ടി വരും. ഇതെക്കുറിച്ച്‌ അര്‍നോള്‍ഡ് കരുതുന്നതിങ്ങനെയാണ്.’

Advertisements

Leave a Reply

Your email address will not be published. Required fields are marked *