KOYILANDY DIARY.COM

The Perfect News Portal

വിജിലന്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി

കൊടുവള്ളി: കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുവേണ്ടിയാണ് കുടുബശ്രീ ജില്ലാ മിഷന്റെ നിര്‍ദേശപ്രകാരം വാര്‍ഡുകളില്‍ വിജിലന്റ് ഗ്രൂപ്പുകള്‍ രൂപവത്കരിക്കുന്നത്.

നഗരസഭാ ചെയര്‍പേഴ്സണ്‍ ഷരീഫ കണ്ണാടിപ്പൊയില്‍ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ എം. ഗീതാകുമാരി അധ്യക്ഷതവഹിച്ചു.

കെ. ബാബു, സി.പി. നാസര്‍കോയ തങ്ങള്‍, വി. അബ്ദു, കുടുംബശ്രീ ജില്ലാമിഷന്‍ റിസോഴ്സ്പേഴ്സണ്‍ സക്കീന, കെ.എം. ജയലക്ഷ്മി, കെ.കെ. ശൈലജ എന്നിവര്‍ സംസാരിച്ചു. കൊടുവള്ളി എ.എസ്.ഐ. രഘുനാഥ്, സി.പി.ഒ. സിനി എന്നിവര്‍ ക്ലാസെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!