KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ കമ്മ്യൂണിറ്റി റെസ്ക്യൂ വളണ്ടിയർ സേന രൂപീകരിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കമ്മ്യൂണിറ്റി റെസ്ക്യൂ വളണ്ടിയർ സേന രൂപീകരിക്കുന്നു. സംസ്ഥാന സർക്കാറിന്റെ നിർദേശപ്രകാരമാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നത്. റോഡപകടങ്ങൾ അഗ്നിബാധ, പ്രകൃതിദുരന്തങ്ങൾ, കെട്ടിട തകർച്ച, വാതകചോർച്ച തുടങ്ങിയ ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ സാഹസിക രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനായി പ്രദേശത്തെ സേവന തൽപരരും, ഊർജ്വസ്വലരും ആയ യുവാക്കളെ ഉൾപ്പെടുത്തിയാണ് വളണ്ടിയർ സേന രൂപീകരിക്കുന്നത്.

വാർഡ് തലത്തിലും, പഞ്ചായത്തുകൾ മുഖേനയും, വിവിധ ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ , മറ്റ് സന്നദ്ധ സംഘടനകൾ മുഖേനെയായിരിക്കും തെരഞ്ഞെടുക്കുക. കൂടാതെ വിവിധ രക്ഷാപ്രവർത്തനങ്ങളിൽ കഴിവു തെളിയിച്ചവരുമായ ചെറുപ്പക്കാരെ അണിനിരത്തിയാണ് വോളണ്ടിയർ ടീമുകൾ രൂപീകരിക്കുക.

50 പേരടങ്ങുന്ന ടീമിൽ 45 വയസ്സ് വരെയുള്ള നല്ല ആരോഗ്യവും, സേവന തൽപരരുമായ ആളുകളെയാണ് തെരഞ്ഞെടുക്കുക.  ഇവർക്കായി 3 ദിവസം അഗ്നി രക്ഷാവകുപ്പിന്റെ കീഴിൽ പരിശീലനം നൽകി ഐ.ഡി കാർഡ് വിതരണം ചെയ്യും.

Advertisements

അപകടസ്ഥലത്ത് എത്തിച്ചേരുന്ന ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസിനെ രക്ഷാപ്രവർത്തനത്തിൽ സഹായിക്കുകയും, അത് വഴി ദുരന്തങ്ങളുടെ തീവ്രത കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൻ വോളണ്ടിയർ ടീം രൂപീകരിക്കുന്നത്. ഇവർക്കായുള്ള ആദ്യ പരിശീലന ക്യാമ്പ് ആഗസ്റ്റ് ആദ്യവാരത്തിൽ നടക്കുമെന്ന് അസിസ്റ്റന്റ്‌
ഫയർ സ്റ്റേഷൻ മാസ്റ്റർ സി.പി. ആനന്ദൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *