KOYILANDY DIARY

The Perfect News Portal

മിസ്സ് ഇന്ത്യ 2017 സൗന്ദര്യ റാണിയായി ഹരിയാനക്കാരി മാനുഷി ചില്ലാര്‍

മുംബൈ: ഫെമിന മിസ്സ് ഇന്ത്യ 2017ന്റെ വേദിയില്‍ സൗന്ദര്യ റാണിയായി ഹരിയാനക്കാരി മാനുഷി ചില്ലാര്‍. 54-ാമത് മിസ്സ് ഇന്ത്യ കിരീടമാണ് മാനുഷി ചൂടിയത്. ജമ്മു കാശ്മീരില്‍ നിന്നുള്ള സനാ ദുഅ, ബീഹാറില്‍ നിന്നുള്ള പ്രിയങ്ക കുമാരി എന്നിവരുമാണ് മറ്റു രണ്ടു സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്.

ശനിയാഴ്ച രാത്രി മുംബൈ യാഷ് രാജ് സ്റ്റുഡിയോയില്‍ നടന്ന മത്സരത്തില്‍ വിവധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 30 പേരാണ് പങ്കെടുത്തത്. ഭഗത്ഫൂല്‍ സിംഗ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു മാനുഷി. മാനുഷിയുടെ രക്ഷിതാക്കളും ഡോക്ടര്‍മാരാണ്.

Leave a Reply

Your email address will not be published. Required fields are marked *