KOYILANDY DIARY

The Perfect News Portal

കിടിലന്‍ ഓഫറുമായി സ്പൈസ് ജെറ്റ്

2-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കിടിലന്‍ ഓഫറുമായി സ്പൈസ് ജെറ്റ്. ആഭ്യന്തര, രാജ്യാന്തര യാത്രക്കാര്‍ക്ക് 12 രൂപയ്ക്ക് ടിക്കറ്റ് ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

നികുതിയോ സര്‍ചാര്‍ജുകളോ ഉള്‍പ്പെടാതെയാണ് ഈ നിരക്ക്. മെയ് 23 മുതല്‍ മേയ് 28 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാവുക. മെയ് 28. 2017 മുതല്‍ ജൂണ്‍ 26. 2018 വരെ ഈ ഓഫര്‍ ടിക്കറ്റ് ഉപയോഗിച്ച്‌ യാത്ര ചെയ്യാം.

എല്ലാ ഇന്ത്യക്കാര്‍ക്കും വിമാനയാത്രയ്ക്കു അവസരമൊരുക്കാനാണ് ഓഫര്‍ ആരംഭിച്ചതെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. പരിമിതമായ സീറ്റുകളാണ് ഇങ്ങനെ നല്‍കുന്നതെന്നും ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ഓഫര്‍ ലഭ്യമാവുമെന്നും കമ്ബനി അറിയിച്ചു.

Advertisements

ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നവര്‍ക്ക് മറ്റ് സമ്മാനങ്ങളും ലഭിക്കും. ആഭ്യന്തര, രാജ്യാന്തര ടിക്കറ്റുകള്‍, 10,000 രൂപയുടെ സൗജന്യ ഹോട്ടല്‍ വൗച്ചറുകള്‍ എന്നിങ്ങനെ നിരവധി സമ്മാനങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *