KOYILANDY DIARY

The Perfect News Portal

വിമാനത്തില്‍ മലയാളി യുവതിക്ക് സുഖപ്രസവം

കൊച്ചി: ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ മലയാളി യുവതിക്ക് സുഖപ്രസവം. തൊടുപുഴ സ്വദേശിയായ യുവതിയാണ് വിമാനത്തില്‍ പ്രസവിച്ചത്. ദമാമില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.

വിമാനം ദമാം വിട്ട ശേഷമാണ് യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് വിമാനത്തില്‍ മെഡിക്കല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച്‌ യാത്രക്കാര്‍ക്കിടയില്‍ ഡോക്ടര്‍മാരെ തേടി. ഡോക്ടര്‍മാരാരും ഇല്ലാത്തതിനാല്‍ ജീവനക്കാരും നഴ്സും ചേര്‍ന്നാണ് യുവതിയ്ക്ക് പരിചരണം നല്‍കിയത്. തുടര്‍ന്ന് വിമാനം മുംബൈയിലിറക്കിയ ശേഷം യുവതിയെയും ആണ്‍ കുഞ്ഞിയെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

യുവതിയ്ക്കൊപ്പം മറ്റാരുമുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ മുംബൈയിലേക്ക് തിരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *