KOYILANDY DIARY.COM

The Perfect News Portal

കൊല്ലപ്പെട്ട വീട്ടമ്മയുടെ ഒന്നര വയസ്സുകാരി മകളുടെ മൃതദേഹവും കണ്ടെത്തി

കോഴിക്കോട്: കുന്ദമംഗലത്ത് കൊല്ലപ്പെട്ട വീട്ടമ്മയുടെ ഒന്നര വയസ്സുകാരി മകളുടെ മൃതദേഹം കനോലി കനാലില്‍ നിന്ന് കണ്ടെത്തി. കുന്നമംഗലം കളരിക്കണ്ടി ആലിന്‍തോട്ടത്തില്‍ കൊലചെയ്യപ്പെട്ട ഷാഹിദയുടെ മകള്‍ ഖദീജത്തുല്‍ മിസ്റിയയുടെ മൃതദേഹമാണ് കനാലില്‍ നിന്നും കണ്ടെത്തിയത്.

ഷാഹിദയേയും മകളേയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഷാഹിദയുടെ രണ്ടാം ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മിസ്റിയയുടെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് വീട്ടില്‍ മരിച്ച നിലയില്‍ ഷാഹിദയെ കണ്ടെത്തിയത്. ബഷീര്‍ കൊലപ്പെടുത്തിയതാണെന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പോലീസ് പിടിയിലാവുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഭാര്യയേയും കുഞ്ഞിനെയും താന്‍ കൊലപ്പെടുത്തിയതാണെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

ആദ്യഭര്‍ത്താവുമായി അകന്നു കഴിയുന്ന ഷാഹിദയെ മൂന്നു വര്‍ഷം മുന്‍പാണ് ബഷീര്‍ വിവാഹം ചെയ്തത്. ആദ്യവിവാഹത്തില്‍ ഷാഹിദയ്ക്ക് മൂന്നു കുട്ടികളുണ്ട്. തലശേരി സ്വദേശിയായ ബഷീറും വിവാഹിതനാണ്. ഇടയ്ക്കിടെ മാത്രം വീട്ടിലെത്തുന്ന ബഷീറിനെക്കുറിച്ച് നാട്ടുകാര്‍ക്ക് കൂടുതല്‍ വിവരങ്ങളൊന്നുമില്ലായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!