KOYILANDY DIARY

The Perfect News Portal

മുംബൈ ഇന്ത്യന്‍സിന് ഐ പി എല്‍ കിരീടം

ഹൈദരാബാദ്: റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റിനെ ഒരു റണ്‍സിന് കീഴടക്കി മുംബൈ ഇന്ത്യന്‍സിന് ഐ പി എല്‍ കിരീടം. മുംബൈ ഉയര്‍ത്തിയ 130 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പൂനെക്ക് 20 ഓവറില്‍ 128 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

അവസാന പന്തില്‍ നാല് റണ്‍സായിരുന്നു ജയിക്കാന്‍ പൂനെക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ഡാന്‍ ക്രിസ്റ്റ്യനെ റണ്ണൗട്ടാക്കി മുംബൈ ജയം പിടിച്ചെടുത്തു. സ്‌കോര്‍: മുംബൈ 20 ഓവറില്‍ എട്ട് വിക്കറ്റിന് 129. പൂനെ 20 ഓവറില്‍ ആറ് വിക്കറ്റിന് 128.

Leave a Reply

Your email address will not be published. Required fields are marked *