KOYILANDY DIARY

The Perfect News Portal

മേ​ലൂ​രി​ൽ സിപിഎം-ബിജെപി സംഘര്‍ഷം

ത​ല​ശേ​രി: ധ​ർ​മ​ടം മേ​ലൂ​രി​ൽ സിപിഎം-ബിജെപി സംഘർഷത്തിൽ ഒരു സിപിഎം പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. ചി​റ​ക്കു​നിയിൽ താ​മ​സി​ക്കു​ന്ന അ​ഭീ​ഷി​നെ (33) പ​രി​ക്കു​ക​ളോ​ടെ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അഭീഷിന്റെ താ​ടി​യെ​ല്ലും മൂ​ക്കി​ന്‍റെ പാ​ല​വും ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി.

ഇന്നലെ രാത്രി ബൈ​ക്കി​ലെ​ത്തി​യ എ​ട്ടോ​ളം ബി​ജെ​പി-​ആ​ർ​എ​സ്എ​സ് സം​ഘ​മാ​ണ് അ​ഭീ​ഷി​നെ ആ​ക്ര​മി​ച്ച​തെ​ന്ന് സി​പി​എം നേതാക്കൾ പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ഇ​യാ​ളെ നാ​ട്ടു​കാ​രും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ച​ക്ക​ര​ക്ക​ൽ പാ​ള​യ​ത്തും ബാ​വോ​ട്ടു​മു​ണ്ടാ​യ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​ൽ നാ​ല് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേറ്റു. ബാ​വോ​ട്ടെ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ ഷൈ​ജു, ദി​വീ​ഷ്, ഷി​ജു, ശ്രീ​രാ​ഗ് എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *