KOYILANDY DIARY.COM

The Perfect News Portal

സന്നിധാനത്ത് അടിയന്തര ചികിത്സാ സൗകര്യങ്ങൾ പരിമിതം

.

സന്നിധാനത്ത് അടിയന്തര ചികിത്സാ സൗകര്യങ്ങൾ പരിമിതം. ശബരിമലയിലുള്ളത് ഒരേയൊരു ആംബുലൻസും ഡ്രൈവറും മാത്രം. ഡ്രൈവർക്ക് 24 മണിക്കൂറും ഡ്യൂട്ടി ചെയ്യേണ്ട അവസ്ഥ. അതേസമയം, നീലിമല പാതയിൽ ആംബുലൻസ് ഇല്ല. ഹൃദയാഘാതം അടക്കം ഗുരുതര സാഹര്യമുണ്ടായാൽ സ്ട്രക്ചറിൽ ചുമക്കണം.

 

നീലിമല പാതയിലെ വനം വകുപ്പി​ന്റെ ആംബുലൻസ് തകരാറിലാണ്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സംവിധാനമില്ല. ആകെയുള്ള ആംബുലൻസ് ദേവസ്വം ബോർഡിന്റേതാണ്. ഈ വർഷം ഇതുവരെ 8 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Share news