പെട്രോളിൽ മായം കലർത്തുന്ന നടപടി അവസാനിപ്പിക്കണം: സി.എഫ്. കെ
.
കോഴിക്കോട്: പെട്രോളിൽ മായം കലർത്തുന്ന നടപടി അവസാനിപ്പിക്കാൻ പെട്രോളിയം മന്ത്രാലയം തയ്യാറാകണമെന്ന് കൺസ്യൂമേഴ്സ് ഫോറം ഓഫ് കേരള (സി.എഫ് കെ) ആവശ്യപ്പെട്ടു. ഇരുചക്ര വാഹനങ്ങളുടെയും നാല് ചക്ര വാഹനങ്ങളുടെയും അടിക്കടിയുണ്ടാകുന്ന യന്ത്രത്ത കരാർ ഉപഭോക്താക്കളുടെ കുടുംബ ബജറ്റ് താറുമാറാക്കുന്നുണ്ടെന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് സി.എഫ്. കെ ആവശ്യപ്പെട്ടു. സംഘടനയുടെ നേതൃത്വത്തിൽ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. സംസ്ഥാന ചെയർമാൻ സകരിയ്യ പള്ളിക്കണ്ടി ഉദ്ഘാടനം ചെയ്തു.

എഥനോളിൻ്റെ സാന്നിധ്യമില്ലാത്ത പെട്രോളിൻ്റെ വില ഈടാക്കി എഥനോൾ കലർത്തുന്ന നടപടി അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി.എഫ്.കെ ജില്ലാ പ്രസിഡണ്ട് എം.പി മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. ശോഭീന്ദ്രൻ ചേളന്നൂർ, സുബീഷ് ഇല്ലത്ത്, കെ.കെ. കോയ കോവൂർ, രമ ബാബു, ഷുക്കൂർ ബാവ, മരക്കാട്ട് രാധാകൃഷ്ണൻ, താലൂക്ക് പ്രസിഡണ്ട് ശബരി മുണ്ടക്കൽ, സി.എഫ്.കെ. ലീഗൽ അഡ്വൈസർ അഡ്വ. കെ. ഉമ്മർ, കെ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.



