KOYILANDY DIARY.COM

The Perfect News Portal

പിഷാരികാവിൽ തൃക്കാർത്തിക സംഗീതോത്സവത്തിന് തുടക്കമായി

.
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാർത്തിക വിളക്ക് മഹോത്സവത്തിൻ്റെ ഭാഗമായുള്ള തൃക്കാർത്തിക സംഗീതോത്സവത്തിന് തുടക്കമായി. ചൊവ്വാഴ്ച വൈകീട്ട് സരസ്വതീ മണ്ഡപത്തിൽ ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ സംഗീതോത്സവത്തിന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ബോർഡ് ചെയർമാൻ ഈച്ചരാട്ടിൽ അപ്പുക്കുട്ടി നായർ അധ്യക്ഷത വഹിച്ചു. സംഗീതജ്ഞൻ നിധീഷ് നടേരി മുഖ്യാതിഥിയായിരുന്നു.
.
.
എക്സിക്യൂട്ടീവ് ഓഫീസർ എൻ. സതീഷ് കുമാർ, ട്രസ്റ്റി അംഗങ്ങളായ ഉണ്ണിക്കൃഷ്ണൻ, ശ്രീപുത്രൻ, എരോത്ത് വിശ്വനാഥൻ നായർ, വാഴയിൽ ദേവദാസ്, എം. ബാലകൃഷ്ണൻ, ഇളയിടത്ത് രാജഗോപാലൻ നായർ, മാനേജർ അനിൽ ചെട്ടിമഠം, കെ.കെ. രാകേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് വി. സൗന്ദരരാജൻ്റെ വീണക്കച്ചേരി നടന്നു. അനു ജി. വേണുഗോപാൽ, രത്ന ശ്രീ എന്നിവർ പക്കമേളമൊരുക്കി.
.
  • 18 ന് ആറ്റുവാശ്ശേരി മോഹനൻ പിള്ളയുടെ സംഗീത കച്ചേരി,
  • 19 ന് വിജയ് ഗോപാൽ ചെന്നൈ യുടെ പുല്ലാങ്കുഴൽ കച്ചേരി,
  • 20 ന് ശ്രീ രഞ്ജിനി കോടമ്പള്ളിയുടെ സംഗീത കച്ചേരി,
  • 21 ന് സൂര്യഗായത്രിയുടെ സംഗീത കച്ചേരി,
  • 22 ന് വേദ മിത്രയുടെ വയലിൽ കച്ചേരി,
  • 23 ന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യത്തിൻ്റെ സംഗീത കച്ചേരി,
  • 24 ന് വൈകിട്ട് സംഗീത സംവിധായകൻ എം.ജയചന്ദ്രന് തൃക്കാർത്തിക സംഗീത പുരസ്‌കാര സമർപ്പണം, കാർത്തിക ദീപം തെളിയിക്കലിന് ശേഷം കലാശ്രീ പ്രകാശ് ഉള്ളിയേരിയുടെ ഹാർമോണിയം സമന്വയം എന്നിവ നടക്കും.
Share news