ശബരിമല തീർത്ഥാടകർക്ക് പിഷാരികാവ് ഇടത്താവളമൊരുക്കി
.
കൊയിലാണ്ടി: മണ്ഡലകാലത്തെ വരവേറ്റ് കൊല്ലം പിഷാരികാവ് ക്ഷേത്രം ദേവസ്വം ശബരിമല തീർത്ഥാടകർക്ക് വിപുല സൗകര്യങ്ങളോടെ ഇടത്താവളമൊരുക്കി. ദേശീയ പാതയോരത്ത് കൊല്ലം ചിറയ്ക്ക് സമീപം നവമ്പർ 11 മുതൽ ജനുവരി 27 വരെ നീളുന്ന സംരംഭത്തിന് ക്ഷേത്രം മേൽശാന്തി ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ ഈച്ചരോത്ത് അപ്പുക്കുട്ടി നായർ, ട്രസ്റ്റി അംഗങ്ങളായ പുനത്തിൽ നാരായണൻകുട്ടി നായർ, ഇളയിടത്ത് രാജഗോപാലൻ നായർ, വാഴയിൽ ദേവദാസ്, എം. ബാലകൃഷ്ണൻ, പി.പി. രാധാകൃഷ്ണൻ, മാനേജർ അനിൽ ചെട്ടിമഠം, കെ.കെ രാകേഷ് എന്നിവർ സംസാരിച്ചു.



